NRI
അൽ ഐൻ: അൽ ഐൻ മാർത്തോമ്മാ ഇടവകയുടെ 2025-26 വർഷത്തെ കൊയ്ത്തുത്സവം ഈ മാസം 17ന് വൈകുന്നേരം അഞ്ച് മുതൽ മെസിയാദിലുള്ള മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം അടൂർ ഭദ്രാസനാധിപൻ റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു.
നിസാം കാലിക്കറ്റ് ആൻഡ് ടീം ഒരുക്കുന്ന മെഗാ ഷോ, സെന്റ് ജോർജ്ജ് യാക്കോബായ ചർച്ച് ടീമിന്റെ നാടകം, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
കൂടാതെ നാടൻ ഭക്ഷണ ശാലകൾ, തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്, ലേലം, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഇടവക വികാരി റവ. അനീഷ് പി. അലക്സ്, വൈസ് പ്രസിഡന്റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫിനാൻസ് ട്രസ്റ്റിയും ജനറൽ കൺവീനറുമായ എബ്രഹാം മാമ്മൻ, അക്കൗണ്ട്സ് ട്രസ്റ്റിയും കൂപ്പൺ കൺവീനറുമായ ബിജി പി. കുര്യൻ, വിവിധ കമ്മിറ്റി കൺവീനർമാരായ തോമസ് പി. ഐപ്പ് (സ്പോൺസർഷിപ്പ്), ബീന സാം ജോർജ് (പ്രോഗ്രാം), തോമസ് വർഗീസ് (സന്തോഷ്) & വൽസ സ്കറിയ (ഫുഡ്), ബ്ലൂസി സാംസൺ (റിസപ്ഷൻ), തോമസ് ജേക്കബ് (വെന്യൂ), സന്തോഷ് മാമ്മൻ (ലൈറ്റ്സ് & സൗണ്ട്സ്), ഷാരോൺ ലിജു (ഗെയിംസ്), സൂസൻ ബാബു (മെഡിക്കൽ എയ്ഡ്), ലിജു ഉമ്മൻ (ഫസ്റ്റ് ഫ്രൂട്ട്), ജിജു എബ്രഹാം (സെക്യൂരിറ്റി & രജിസ്ട്രേഷൻ), അനീഷ് സംബാഷ് ജേക്കബ് (പബ്ലിസിറ്റി) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
NRI
അബുദാബി: മാർത്തോമ്മാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം ഞായറാഴ്ച മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ആരാധനയ്ക്കും ആദ്യഫല സമർപ്പണത്തിനും ശേഷമാണ് വിളവെടുപ്പുത്സവത്തിന് തുടക്കം കുറിക്കുക
വൈകുന്നേരം മൂന്നിന് വർണാഭമായ വിളംബര ഘോഷയാത്രയോടെ കൊയ്ത്തുത്സവത്തിന്റെ പ്രധാനപരിപാടികൾ ആരംഭിക്കും. വിളവിന്റെയും ദൈവാനുഗ്രഹത്തിന്റെയും സമൃദ്ധി പ്രതിഫലിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരങ്ങൾ ഘോഷയാത്രയെ അലങ്കരിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, ജനറൽ കൺവീനർ ഇ.ജെ. ഗീവർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, അത്മായശുശ്രൂഷകൻ ബിജു വർഗീസ് എന്നിവർ പ്രസംഗിക്കും.
പ്രശസ്ത ഗായിക അഞ്ച് ജോസഫും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, എസ് ബാൻഡ് ഒരുക്കുന്ന വാദ്യസംഗീതം, ആർട്സ് ഓഫ് അബുദാബി ഓർക്കെസ്ട്രയുടെ സംഗീതവിസ്മയവും ചേരുന്ന - മിഴിവ് 2025 - ഒരു സംഗീതമാമാങ്കം സൃഷ്ടിക്കും.
മാർഗംകളി, ഫോക്ക് ഡാൻസ് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ ഉത്സവവേദിയെ വർണാഭമാക്കും. അമ്പതിൽ പരം സ്റ്റാളുകളിലായി കേരളത്തിന്റെ രുചി വൈവിധ്യം പകരുന്ന വിഭവങ്ങൾക്ക് പുറമെ ഭക്ഷണം ചൂടോടെ വിളമ്പുന്ന നിരവധി ലൈവ് കുക്കിംഗ് കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
യുവജനസഖ്യം ഒരുക്കുന്ന തട്ടുകട, ആകർഷകമായ അലങ്കാരച്ചെടികൾ, ഉപകാരപ്രദമായ നിത്യോപയോഗ സാധനങ്ങൾ, എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വിനോദ മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജിജു കെ. മാത്യു, പി.എസ്. ഷാജി, സുമ ബിജു, സുനിൽ തോമസ്, സന്തോഷ് പി വർഗീസ്, മനോജ് വൈ. സക്കറിയ, അജു പി. ജെയിംസ്, ബിജു വർഗീസ്, വർഗീസ് മാത്യു (ഷിബു), സുജ മെജോ, തോമസ് ടി. കോശി, അഡ്വ. സിൽസി റേച്ചൽ സാമുവൽ, ജോൺസൺ ടി സാമുവൽ, അനു അച്ചൻ കുഞ്ഞു, അലൻ വി മാത്യു, വർഗീസ് മാത്യു, ഡോ. നിമ്മി ജോർജ്, മോൻ മാത്യു ഫിലിപ്പ്, ലിബിൻ ജോൺ ഡാനിയേൽ, സ്റ്റീഫൻ ജോർജ് എന്നിവർ കൺവീനറൻമാരായ വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റവ. ജിജോ സി. ഡാനിയേൽ (വികാരി), റവ. ബിജോ എബ്രഹാം തോമസ് (സഹ വികാരി), ഇ. ജെ. ഗീവർഗീസ് (ജനറൽ കൺവീനർ), ബെൻ എബി തോമസ് (ജോ. ജനറൽ കൺവീനർ), മാത്യു ജോർജ് (സെക്രട്ടറി), വർഗീസ് മാത്യു (ഷിബു) (ഫിനാൻസ് കൺവീനർ), അബി ജോൺ (ജോയിന്റ് ഫിനാൻസ് കൺവീനർ), ബിജു വർഗീസ് (അത്മായശുശ്രൂഷകൻ), അഡ്വ. സിൽസി റേച്ചൽ സാമുവൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
അബുദാബി: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും ഓർമ പുതുക്കി സെന്റ് സ്റ്റീഫൻസ് ഇടവക കൊയ്തുത്സവം 2025ന്റെ വിളംബരമറിയിച്ചു ആദ്യഫല സമർപ്പണ റാലിയും ലോഗോ പ്രകാശനവും സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടത്തി.
ഇടവക വികാരി ഫാ. റ്റിജു വർഗീസ് ലോഗോ പ്രകാശനവും ആദ്യഫല സമർപ്പണ പ്രാർഥനയും നടത്തി. ജനറൽ കൺവീനർ ഏബ്രഹാം പോത്തൻ, ട്രസ്റ്റി വർഗീസ് മാത്യു, ഇടവക സെക്രട്ടറി സോണി കുര്യൻ, ട്രസ്റ്റി വിനു ജേക്കബ് പീറ്റർ, വൈസ് പ്രസിഡന്റ് പി.സി. പോൾ, ഹാർവെസ്റ്റ് ഫെസ്റ്റ് കൺവീനറന്മാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
കൊയ്തുത്സവ വ്യാപാരമേളയും സാംസ്കാരിക ആഘോഷവും ജനുവരി 25ന് മുസ്സഫാ മാർത്തോമ്മ പള്ളിയംഗണത്തിൽ നടക്കും. ആദ്യഫല ലേലവും നടത്തപ്പെട്ടു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ "കൊയ്ത്തുത്സവം 2025', "കുടുംബസംഗമം' എന്നിവ ആവേശകരമായി സംഘടിപ്പിച്ചു. "ഞങ്ങളെ പുനഃസ്ഥാപിക്കേണമേ' എന്ന ഈ വർഷത്തെ പ്രാർഥനാ ചിന്തയുടെ പൂർത്തീകരണമായി വിശ്വാസ സമൂഹത്തിന് നവോന്മേഷം പകർന്ന് വെള്ളിയാഴ്ച നടന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മുഖ്യാതിഥിയായി പങ്കെടുത്തു.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താ തിരുമേനി ഡോ. യൂയാകിം മാർ കൂറിലോസ് ഔദ്യോഗികമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. 62 കുട്ടികൾ ഉൾപ്പെടെ ഇടവക ഭാരവാഹികളും സഭാ ചുമതലക്കാരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും തിരുമേനിമാരും അണിനിരന്ന വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ഇന്ത്യൻ അംബാസഡർ പരിമിത തൃപാഠി മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിന് ക്നാനായ സഭയുടെ പരമാധ്യക്ഷൻ കുറിയാക്കോസ് മാർ സേവേറിയോസ് തിരുമേനി, മാർത്തോമ്മാ ഡൽഹി ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം തിരുമേനി എന്നിവർ ആത്മീയ നേതൃത്വം നൽകി.
മാർത്തോമ്മാ സഭയുടെ നിരണം മാരാമൺ ഭദ്രാസന ട്രസ്റ്റി അനീഷ് കുന്നപ്പുഴ ഉൾപ്പെടെ നിരവധി സഭാ-സാമൂഹിക നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനൂപ് കോവളം, കലാഭവൻ സുധി എന്നിവർ നേതൃത്വം നൽകി.
ഇടവകാംഗങ്ങളും വിവിധ പോഷക സംഘടനകളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് വർണപ്പൊലിമയേകി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ ഭക്ഷണ ശാലകളും പ്രവർത്തിച്ചു.
ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസ്, ഔദ്യോഗിക ഭാരവാഹികൾ, വിവിധ കൺവീനർമാർ എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.
NRI
കുവൈറ്റ് സിറ്റി: മാർത്തോമാ ഇടവകയുടെ പാരിഷ് ഫെസ്റ്റിവൽ ഈ മാസം 21ന് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.
"ദൈവമേ ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ' (സങ്കീർത്തനങ്ങൾ: 80: 3) എന്ന ചിന്താവിഷയത്തെ അടിസ്ഥാനപ്പെടുത്തി "ഹൊസ്ദോ : ദി ഫീസ്റ്റ് ഓഫ് റിട്ടേർണിംഗ്' എന്ന അർഥം വരുന്ന സുറിയാനി വാക്കാണ് പാരീഷ് ഫെസ്റ്റിവലിനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.
രാവിലെ 10ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ്. റവ.ഡോ. യൂയാക്കിം മാർ കൂറിലോസ് മുഖ്യാതിഥിയായിരിക്കും. കൂടാതെ മറ്റ് വിശിഷ്ട വ്യക്തികൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഗായകരായ രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനുപ് കോവളം, കൂടാതെ കോമഡി ആർട്ടിസ്റ്റ് സുധി കലാഭവൻ എന്നിവർ അണിനിരക്കുന്ന ഗാനവിരുന്നും കോമഡി പരിപാടിയും പാരീഷ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.
വിവിധ കലാപരിപാടികൾ, സ്പോർട്സ് ആൻഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, നാടൻ തട്ടുകട എന്നിവയും ക്രമീകരിച്ചിരിക്കുന്നു
ഇടവക വികാരി റവ. ഡോ. ഫിനോ എം. തോമസിന്റെയും ജനറൽ കൺവീനർ ജോബി കാരമേലിന്റെയും ഇടവക ചുമതലക്കാരുടെയും നേതൃത്വത്തിൽ വിപുലമായ 18 കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
NRI
ദുബായി: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ട്രസ്റ്റി പി.എ. ഏബ്രഹാം, സെക്രട്ടറി പോൾ ജോർജ്, ജനറൽ കൺവീനർ സുനിൽ സി. ബേബി, ജോയിന്റ് കൺവീനർ ജോബി ജോർജ്, ജോയിന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ദിദിമോസ് "ÜNSUNG HERO' അവാർഡ് ചടങ്ങിൽ രാഗേഷ് കൃഷ്ണൻ കുരമ്പാലക്ക് സമ്മാനിച്ചു.
ദുബായി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രഥമ വികാരിയായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർഥം സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചവർക്ക് ഇടവക യുവജനപ്രസ്ഥാനം നൽകുന്ന അവാർഡ് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ പി.യു. തോമസിന് ചടങ്ങിൽ സമ്മാനിച്ചു.
ഇടവകാംഗങ്ങൾ തയാറാക്കിയ തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകളുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജു പിള്ള നിർവഹിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
പൊതുസമ്മേളനത്തിന് ശേഷം സിനിമാ താരം രമേഷ് പിഷാരടി, റിയാലിറ്റി ഷോ വിജയി ആവിർഭവ്, അശ്വിൻ വിജയ്, മെറിൻ ഗ്രിഗറി, ശ്രേയ ജയദീപ് എന്നിവർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. പ്രശസ്ത അവതാരക ഡയാന ഹമീദ് പരിപാടികൾ അവതരിപ്പിച്ചു.
നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു. തട്ടുകടകൾ, മാടക്കട, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരുന്നു.
NRI
അബുദാബി: അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവത്തിനായി തയാറാക്കിയ പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ജിജോ സി ഡാനിയേൽ, സഹവികാരി ബിജോ എബ്രഹാം തോമസ് എന്നിവരാണ് പ്രകാശന കർമം നിർവഹിച്ചത്.
ജനറൽ കൺവീനർ ഇ.ജെ. ഗീവർഗീസ്, ജോയിന്റ് കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സിൽസി റേച്ചൽ സാമുവൽ, ലോഗോ ഡിസൈനർ ജോഷ്വ മാത്യു വർഗീസ്, ബിജു വർഗീസ്, എന്നിവർ പങ്കെടുത്തു.
NRI
പെൻസിൽവേനിയ: ഫിലഡൽഫിയയിലെ നോർത്ത് മാഷർ സ്ട്രീറ്റിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി എന്ന് ഇടവക വികാരിയും പ്രസിഡന്റുമായ റവ.ഫാ.ഡോ. ജോൺസൺ സി. ജോൺ പറഞ്ഞു.
ഫുഡ് ഫെസ്റ്റിവൽ, മാർത്തമറിയം സമാജവും പുരുഷന്മാരുടെ ഫോറവും സംഘടിപ്പിക്കുന്ന തത്സമയ ദക്ഷിണേന്ത്യൻ ഭക്ഷണ കൗണ്ടറുകൾ എന്നിവ ഉണ്ടാകും. ക്ലോത്തിംഗ് മാർട്ട്, ഫ്രഷ് മാർക്കറ്റ് എന്നിവ ജോസ്ലിൻ ഫിലിപ്പും അയറിൻ ജേക്കബും ഏകോപിപ്പിക്കും.
വിനോദവും സംസ്കാരവും യുവാക്കളും എംജിഒസിഎസ്എമ്മും സാംസ്കാരിക പരിപാടികൾ തയാറാക്കുന്നതിനൊപ്പം ഇടവകയുടെ നിലവിലുള്ള പള്ളി നിർമാണ പദ്ധതികൾക്കായി പ്രവർത്തിക്കുന്നു.
ടിജോ ജേക്കബ്, ഡെയ്സി ജോൺ, ഷേർലി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. റവ.ഫാ.ഡോ. ജോൺസൺ എല്ലാവരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചു.